മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ

IMG_20230305_235419_(1200_x_628_pixel)

തിരുവനന്തപുരം: ആനയറ കല്ലുംമൂട്ടിലെ വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ചെടുത്ത പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. നെടുമങ്ങാട്, മഞ്ച, പേരുമല നാരകത്തിൻ വിള പുത്തൻവീട്ടിൽ ഗണേശ് (36)നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ 5 മണിക്കാണ് മോഷണം നടന്നത്. ആനയറ കല്ലുമ്മൂട്ടിൽ വിജിത്തിന്റെ വീട്ടിൽ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

പരാതി ലഭിച്ചയുടനെ പോലീസ് നടത്തി ഊർജ്ജിതമായ അന്വേഷണത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷണ മൊബൈൽ പോലീസ് കണ്ടെടുത്തു.

ശംഖുമുഖം എ.സി.പി. ഡി. കെ പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട എസ്.ഐ സുനിൽ, സി.പി.ഒ മാരായ സനൽ, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസുൾപ്പെടെ 5 ഓളം കേസുകൾ നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!