തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് മാര്‍ച്ച് 8 രാത്രി 9 മണിയ്ക്ക് വനിതകള്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നു.
കനകക്കുന്ന് കൊട്ടാരത്തില്‍ നിന്ന് ആരംഭിക്കുന്ന “5K Midnight Fun Run” മാരത്തോണ്‍ ആരോഗ്യവും വനിത ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഫ്ളാഗ് ഓഫ് ചെയ്ത് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ അവസാനിക്കും.
മാരത്തോണില്‍ പങ്കെടുക്കുന്നതിലേക്കായി വനിതകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപരിധി ബാധകമല്ല. http://bit.ly/FunRunGeneralAudience എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.