തിരുവനന്തപുരം: 07.03.2023 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (06.03.2023) ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ 07.03.2023 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
6.03.2023 ഉച്ചയ്ക്ക് 2 മണി മുതല്‍ 07.03.2023 വെകിട്ട് 7.00 മണി വരെ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ ഒരു കാരണവശാലും ഹെവി വാഹനങ്ങള്‍, കണ്ടൈനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല.
06.03.2023, 07.03.2023 തീയതികളില്‍ ആറ്റുകാൽ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി – ആറ്റുകാൽ ബണ്ട്റോഡ്, അട്ടക്കുളങ്ങര- മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-വലിയപള്ളി റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് – ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട -പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി – എസ്. പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എന്‍.എച്ച്, എം.സി, എം.ജി റോഡുകളിൽ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.
തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകള്‍ കൂട്ടുവാൻ പാടുള്ളതല്ല.. തീപിടുത്തും ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം ഇരുചക്ര വാഹങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാൻ പാടുള്ളതല്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് , പോലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ
പൊങ്കാലയര്‍പ്പിച്ച മടങ്ങുന്ന ഭക്തജനങ്ങള്‍ക്ക് ലഘുപാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡില്‍ നിന്നും മാര്‍ഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങള്‍ ഇതിലേക്ക്നിര്‍ത്തുവാനും പാടുള്ളതല്ല.
പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം- കഴക്കൂട്ടം ബൈപ്പാസ് സര്‍വീസ് റോഡുകളിലും കൂടാതെ പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍. ബി. എസ് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍. എസ്. എസ് കോളേജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, തിരുവല്ലം ബി. എന്‍. വി ഹൈസ്കൂള്‍, തൈയ്ക്കാട് സംഗീത കോളേജ്, , PTC ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍, LMS കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവര്‍ അല്ലെങ്കിൽ സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം വാഹനത്തിൽ, പുറത്ത് നിന്ന് നോക്കിയാൽ വ്യക്തമായി കാണാവുന്ന തരത്തിൽ ഡ്രൈവറുടെയോ സഹായിയുടെയൊ മൊബൈല്‍ ഫോൺ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
06.03.2023, 07.03.2023 തീയതികളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.
പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ,ശാസ്തമംഗലം ഇടപ്പഴിഞ്ഞി, പൂജപ്പുര വഴിയും പോകേണ്ടതാണ്.
വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.
നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം – വിഴിഞ്ഞം ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.
പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ – ചാക്ക – കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തെത്തി പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് അറിയിച്ചു.
ഫോണ്‍ നമ്പരുകള്‍ :- 9497930055, 9497987002, 9497990005