തിരുവനന്തപുരം: ടൈലുകൾ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ നടപ്പാതയിൽ അടുപ്പുകൾ കൂട്ടുവാൻ പാടുള്ളതല്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ . പൊങ്കാല അടുപ്പുകൾക്കു സമീപം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും പാർക്ക് ചെയ്യരുത്.
റോഡുകളിൽ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ്, മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വഴി സൗകര്യം നൽകി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ