ആറ്റുകാൽ പൊങ്കാല; നാളെ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും

IMG_20221222_195210_(1200_x_628_pixel)

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലദിനമായ 7ന് 3 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. മറ്റു ട്രെയിനുകൾക്ക് അധിക സ്റ്റോപ്പും അനുവദിച്ചതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു.

മൂന്ന് അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾക്ക് അധിമായി സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ 6, 7 തീയതികളിൽ അനുവദിച്ചിട്ടുണ്ട്.

സ്പെഷൽ ട്രെയിനുകൾ:

എറണാകുളം ജംക്‌ഷൻ– തിരുവനന്തപുരം

എറണാകുളം ജംക്‌ഷനിൽ നിന്ന് 7ന് പുലർച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തുന്ന സ്പെഷൽ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളും സമയവും: പിറവം റോഡ് (2.20), വൈക്കം (2.26), ഏറ്റുമാനൂർ (2.42), കോട്ടയം (2.55), ചങ്ങനാശേരി (3.13), തിരുവല്ല (3.24), ചെങ്ങന്നൂർ (3.35), മാവേലിക്കര (3.47), കായംകുളം (3.580, കരുനാഗപ്പള്ളി (4.13), കൊല്ലം (4.40), മയ്യനാട് (4.55), പരവൂർ (5.00), വർക്കല (5.11), കടയ്ക്കാവൂർ (5.22), ചിറയിൻകീഴ് (5.27), മുരുക്കുംപുഴ (5.35), കണിയാപുരം (5.39), കഴക്കൂട്ടം (5.45), കൊച്ചുവേളി (5.53), പേട്ട (6.00).

തിരുവനന്തപുരം – എറണാകുളം ജംക്‌ഷൻ

പൊങ്കാല കഴിഞ്ഞു മടങ്ങുന്നവർക്കായി തിരുവനന്തപുരത്തു നിന്ന് 7ന് ഉച്ച തിരിഞ്ഞ് 3.30ന് യാത്ര തിരിക്കുന്ന രണ്ടാമത്തെ സ്പെഷൽ ട്രെയിൻ രാത്രി 8.15ന് എറണാകുളം ജംക്‌ഷനിൽ എത്തും. ഇതേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.

തിരുവനന്തപുരം – നാഗർകോവിൽ

തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്കാണ്. ഇത് 7ന് ഉച്ചതിരിഞ്ഞ് 2.45ന് പുറപ്പെട്ട് വൈകിട്ട് 4.30ന് നാഗർകോവിലിൽ എത്തും. നേമം, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള, ധനുവച്ചപുരം, പാറശാല, കുഴിത്തുറ വെസ്റ്റ്, കുഴിത്തുറ, പള്ളിയാടി, എരണിയൽ എന്നീ സ്റ്റേഷനുകളിൽ നിർത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!