തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും. രണ്ടുവര്‍ഷത്തിനുശേഷമാണ് ആറ്റുകാല്‍ പൊങ്കാല പൂര്‍ണതോതില്‍ നടക്കുന്നത്.
3000 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിക്കുക. 300 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും സേവനസന്നദ്ധരാകും. കെ.എസ്.ആര്‍.ടി.സി 400 സര്‍വീസ് നടത്തും. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രയിനിനും പൊങ്കാല പ്രമാണിച്ച് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്