വർക്കല: വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി.ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ ഇരുവരും താഴെ നെറ്റിലേക്ക് വീഴുകയും താഴെ ഉണ്ടായിരുന്നവർ നെറ്റിൽ വീണവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
ഏകദേശം ഒരു മണിക്കൂറിൽ അധികമായി നടന്ന പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത്.
ഉത്തരേന്ത്യൻ യുവാവും യുവതിയുമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. യുവതിയോടൊപ്പം ഉള്ളത് ഇൻസ്ട്രക്ടർ ആണെന്നും റിപ്പോർട്ട് ഉണ്ട്.