നിരവധി കേസുകളില്‍ പ്രതി കഞ്ചാവുമായി പിടിയിൽ

IMG_20230308_203457_(1200_x_628_pixel)

തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായതോടെ ഒളിവില്‍ പോയ പ്രതി കഞ്ചാവുമായി പിടിയിൽ. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇൻസ്പെക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയായ കൂട്ടപ്പന കീർത്തനം വീട്ടിൽ ശാന്തിഭൂഷൺ (42) ആണ് ആര്യങ്കോട് പൊലീസിന്‍റെ പിടിയിലായത്.

പ്രദേശത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.നെയ്യാറ്റിൻകരയില്‍ 2021ൽ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായ ശന്തിഭൂഷൻ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയുന്ന സമയത്തും ഇയാൾ ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശാന്തിഭൂഷന്‍ സ്ഥിരമായി കാട്ടാക്കട, നെയ്യാർഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിക്കുന്നത്. ഇവിടെ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നതായും പൊലീസ് മനസിലാക്കി. ഇതോടെ പ്രദേശത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസിന്‍റെ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം വച്ച് നടന്ന വാഹന പരിശോധനയില്‍ ആണ് ശാന്തിഭൂഷനെ പൊലീസ് പൊക്കിയത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular