പാറശ്ശാല മണ്ഡലത്തിലെ സ്‌കൂളുകളിലേക്കുള്ള ലൈബ്രറി പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു

IMG_20230308_232158_(1200_x_628_pixel)

പാറശ്ശാല :സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും പൊതുവായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നടക്കുന്നത് വന്‍വികസനമെന്ന് ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍.

പാറശ്ശാല മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അക്ഷരമധുരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ ഇത്രയേറെ നിക്ഷേപവും വികസനവും നടന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല.ഉന്നതവിദ്യാഭാസമേഖലയിലും വന്‍മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്‌പോലെ ഇന്ത്യയിലേക്ക് വന്ന് പഠനം നടത്താവുന്ന നിലവാരമുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ട് എന്ന് തെളിയിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

പൊതുകാര്യങ്ങളെപ്പറ്റിയുള്ള അറിവുണ്ടാക്കാന്‍ ഏറ്റവും പ്രധാനമാണ് വായനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പാറശ്ശാല നിയോജകമണ്ഡലത്തില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ നടപ്പാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ ‘സൂര്യകാന്തി’-യുടെ ഭാഗമായി വിദ്യാര്‍ത്ഥികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘അക്ഷരമധുരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തകവിതരണം നടന്നത്.

സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 79 പൊതുവിദ്യാലയങ്ങള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കിയത്. ധനുവച്ചപുരം ഗവ ഇന്റര്‍നാഷണല്‍ ഐറ്റിഐ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.

സര്‍വ്വശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എസ് നവനീത് കുമാര്‍, ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പത്മകുമാര്‍, കൃഷ്ണകുമാര്‍, എം എസ് പ്രശാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!