അവയവ ദാനത്തിന് മാതൃകയായ പ്രിയങ്കയ്ക്ക് വനിതാ ദിനത്തിൽ ആദരം

IMG_20230309_123129_(1200_x_628_pixel)

തിരുവനന്തപുരം : എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയിസ് യൂണിയൻ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ, കരൾ രോഗം ബാധിച്ച പൊതുപ്രവർത്തകന് കരൾ പകുത്തു നൽകിയ എ വി പ്രിയങ്കയെ ആദരിച്ചു.

ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കരുത്തു പകർന്നത് താൻ വിശ്വസിക്കുന്ന പ്രസ്ഥാനമാണെന്ന് പ്രിയങ്ക പറഞ്ഞു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഇന്നു മാറ്റം വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്.

പുരുഷന്മാർക്കൊപ്പം നിൽക്കേണ്ടവർ തന്നെയാണ് സ്ത്രീകളെന്ന ഉറച്ച വിശ്വാസമാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രിയങ്ക പങ്കു വച്ചത്. എസ് എ ടി ആശുപത്രി റിക്രിയേഷൻ ഹാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കലാകേശവൻ പ്രിയങ്കയെ പൊന്നാടയണിയിച്ച് ആദരിച്ചു.

എംപ്ലോയിസ് യൂണിയൻ കൺവീനർ ദേവി ലാൽ അധ്യക്ഷയായി. എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു പ്രിയങ്കയ്ക്ക് മെമന്റോ കൈമാറി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ സുജമോൾ ജേക്കബ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.. നിഷ രാഹുൽ, ഷീജ, സ്മിത എന്നിവർ സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!