തിരുവനന്തപുരം: വീട്ടുകാരെ വീടു കയറി ആക്രമിച്ചയാളെ പോലീസ് പിടികൂടി. നേമം, വെള്ളായണിപറമ്പിൽ വീട്ടിൽ പറമ്പിൽ വീട് താമര അനി എന്നു വിളിക്കുന്ന അനിൽകുമാർ (50)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് സ്ഥിരമായി അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്ത അയൽവാസികളായ വീട്ടുകാരെയാണ് ഇയാൾ വീടു കയറി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പിടികൂടിയത്.
ഫോർട്ട് എ.സി.പി ഷാജി, നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ ഉമേഷ്, വിപിൻ . പ്രസാദ്, വിജയൻ, എസ് സി.പി.ഒ ശ്രീകാന്ത്, സി.പി.ഒ ബിനീഷ്, ഹോംഗാർഡ് ജീവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.