‘പഴകുറ്റി പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കിൽ 100 രൂപ പിഴ’; തമാശയായി പറഞ്ഞതെന്ന് പഞ്ചായത്തം​ഗം

IMG_20230311_114504_(1200_x_628_pixel)

നെടുമങ്ങാട് :പഴകുറ്റി പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തം​ഗം ഷീജ. പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അം​ഗങ്ങൾ 100 രൂപ ഫൈൻ നൽകണമെന്ന് പറഞ്ഞത് തമാശയാണെന്ന് ഷീജ പറഞ്ഞു. ശബ്ദ സന്ദേശം വിവാ​ദമായ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അം​ഗത്തിന്റെ വിശദീകരണം.

മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അം​ഗങ്ങൾക്ക് 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് അം​ഗം കുടുംബശ്രീ അം​ഗങ്ങൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്തായത് ഇന്നലെയാണ്. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താൻ ആവശ്യപ്പെടുന്ന സന്ദേശത്തിലാണ് വന്നില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് വാർഡ് അം​ഗം ഷീജ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!