ചിറയിൻകീഴ് : പത്തുദിവസംനീളുന്ന ശാർക്കര മീനഭരണി ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. ക്ഷേത്രത്തിലെ പ്രസിദ്ധമായ ഗരുഡൻതൂക്ക നേർച്ച ഭരണിദിനമായ 25-ന് നടക്കും.
നേർച്ചത്തൂക്കങ്ങൾ മുൻവർഷങ്ങളിലേതുപോലെ 201 ആയി നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസം നീളുന്ന കാർഷിക വ്യാപാര പ്രദർശനമേളയും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപ്പറമ്പിൽ നടക്കും.
പതിവുപൂജകൾക്കും കലാപരിപാടികൾക്കും പുറമേ ക്ഷേത്രവും സമീപപ്രദേശങ്ങളും ദീപാലംകൃതമാകും. ഉത്സവം സമാപിക്കുന്ന 25-ന് ചിറയിൻകീഴ് താലൂക്കിന് ജില്ലാഭരണകൂടം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.