ആശാ പ്രവർത്തകരുടെ സർഗാവിഷ്കാരമായി ആശാഫെസ്റ്റ്

IMG_20230316_214009_(1200_x_628_pixel)

തിരുവനന്തപുരം :ആരോഗ്യമേഖലയിലെ സജീവ സാന്നിധ്യമായ ആശാപ്രവർത്തകരുടെ സർഗാവിഷ്കാര വേദിയായി ജില്ലാ ആശാ ഫെസ്റ്റ്. ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന തിരുവനന്തപുരം ജില്ലാ ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ലോകമാകെ പകച്ചുനിന്നപ്പോൾ ആർജവത്തോടെ കേരളത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരാണ് ആശ പ്രവർത്തകരെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യപ്രതിബന്ധതയാണ് ആശ പ്രവർത്തകരെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെസ്റ്റിന്റെ ഭാഗമായി ആശ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ അറങ്ങേറി. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!