സംസ്ഥാനത്ത് വ്യവസായ സംരംഭകത്വ മേഖലയിലുണ്ടായത് ചരിത്രപരമായ മാറ്റം: മന്ത്രി വി. ശിവൻകുട്ടി

IMG_20230317_223015_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സംരംഭകത്വ മേഖലയിലുണ്ടായത് ചരിത്രപരമായ മാറ്റമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. ജില്ലാതല നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. തൊഴിലാളി – തൊഴിലുടമ ബന്ധം ഏറ്റവും ആരോഗ്യകരമായ നിലയിലാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് എടുത്തു പറയത്തക്ക തൊഴിൽ പ്രശ്നങ്ങളില്ല. ചെറിയ പ്രശ്നങ്ങൾ ഉയർന്നു വന്നാൽ തന്നെ അപ്പപ്പോൾ അതിൽ ഇടപ്പെട്ട് രമ്യമായ പരിഹാരം ഉണ്ടാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി വഴി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തിൽപരം സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിൽ പതിനാലായിരം (14,000) സംരംഭങ്ങൾ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നിന്നാണ് എന്നത് ഏറെ അഭിമാനകരമാണ്.

ജില്ലകളിൽ ഒന്നാമത് തിരുവനന്തപുരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത് എസ് സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!