വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; ഇടവക വികാരിക്കെതി​രെ കേസ്

IMG_20230318_140924_(1200_x_628_pixel)

കന്യാകുമാരി: പെൺകുട്ടിയുടെ പരാതിയിൽ  ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളി ഇടവക വികാരിയായ ബെനഡിക്‌ട് ആന്റോയ്‌ക്കെതിരെയാണ് (30) കേസെടുത്തത്.

ആന്റോ  ശല്യം ചെയ്‌തതായി കന്യാകുമാരി ജില്ലയിലെ 18കാരിയായ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. സൈബർ പൊലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.

അതേസമയം, ബെനഡിക്‌ട് ആന്റോയെ മൂന്നു ദിവസമായി കാണാനില്ല. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സാപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular