Search
Close this search box.

വർക്കലയിൽ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

IMG_20230319_134248_(1200_x_628_pixel)

വർക്കല: വർക്കലയിൽ വീടിന് തീപിടിച്ചു. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് രാവിലെ ഏഴുമണിയോടെ തീപിടിച്ചത്.

കുട്ടികളെ ഉറക്കിക്കിടത്തി ഗണേഷ് മൂര്‍ത്തിയും ഭാര്യ രാജേശ്വരിയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം.

തീപടരുന്നത് കണ്ട നാട്ടുകാരാണ് വീടിനകത്തുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. വീടിനകത്ത് കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീപടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!