എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

IMG_20230320_103536_(1200_x_628_pixel)

വലിയുറ: കൊച്ചുതോപ്പ് നിന്നു 1.23 ഗ്രാം എംഡിഎംഎയുമായി 5 പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡ് ടിസി 87/1411 ൽ എബിയെന്നു വിളിക്കുന്ന ഇഗ്നേഷ്യസിന്റെ (23) വീട്ടിൽ നിന്നാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ വലിയതുറ പൊലീസ് പിടികൂടിയത്.

ഇഗ്നേഷ്യസിനെ കൂടാതെ പൂന്തൂറ പള്ളിത്തെരുവ് ടിസി 46/279 ൽ മുഹമ്മദ് അസ്‌ലം (23), വെട്ടുകാട് ബാലനഗർ ടിസി 90/1297 ൽ ജോൺ ബാപ്പീസ്റ്റ് (24), വെട്ടുകാട് ടൈറ്റാനിയം ടിസി 80/611 ശ്യാം ജെറോം (25), കരിക്കകം ഏറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു (24) എന്നിവരാണ് പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular