തിരുവനന്തപുരം: ലഹരി മരുന്നുമായി യുവതിയെ എറണാകുളത്ത് പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. കാസർകോട് സ്വദേശിയ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചിരുന്നത്.
ഇവരുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് എം ഡി എം എ പിടികൂടിയത്. സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.
29 കാരിയാണ് അഞ്ജു. ഇവരുടെ ഫ്ലാറ്റിൽ കൊച്ചി സിറ്റി പൊലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സമീറിനായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.