വിതുര: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതി വീണ്ടും അറസ്റ്റിലായി. ഇലവുപാലം അടിപറമ്പ് ചോനമല തടത്തരികത്ത് വീട്ടിൽ ഷീജു(32) ആണ് വീണ്ടും അറസ്റ്റിലായത്.
കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞതിനെ തുടർന്നു പ്രതിക്കെതിരെ നെടുമങ്ങാട് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിതുര ഇൻസ്പെക്ടർ എസ്.അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.