തിരുവനന്തപുരം : പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടത്താനാവാതെ പോലീസ്. സംഭവം നടന്ന് പത്താംദിവസവും പ്രതിയെ തിരിച്ചറിയാവുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.അക്രമി പൊട്ടക്കുഴി ഭാഗംവരെ പോയത് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെനിന്ന് എങ്ങോട്ടാണ് വാഹനം തിരിഞ്ഞതെന്നാണ് കണ്ടെത്താനുള്ളത്. തുടർന്നുള്ള സ്ഥാപനങ്ങളിലെയും വാഹനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.