തിരുവനന്തപുരം:പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈദ്യുതത്തൂണിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇടയ്‌ക്കോട് തുണ്ടുനട പൊട്ടറത്തല മേലേ വിജയ നിവാസിൽ പ്രതാപചന്ദ്രൻ(47) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം നരുവാമൂട് വെള്ളപള്ളി മൂക്കംപാലംമൂടിനു സമീപത്തുവെച്ചായിരുന്നു അപകടം. മുന്നിൽപോയ വാൻ പെട്ടെന്ന് ഒരു വശത്തേയ്ക്ക് തിരിച്ചശേഷം പുറകിലോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
പെയിന്റിങ് തൊഴിലാളിയായ പ്രതാപചന്ദ്രൻ ബാലരാമപുരത്ത് സഹോദരന്റെ വീട്ടിൽ പെയിന്റിങ്ങിനു പോയശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.