തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. പ്രതിവാര വിമാന സർവീസുകൾ നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിനേക്കാൾ 25% വർധിക്കും.
മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് വേനൽക്കാല ഷെഡ്യൂൾ. നിലവിലുള്ള 469 പ്രതിവാര ഓപ്പറേഷനുകൾ 582 ആയി ഉയരും. 9 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അധിക സർവീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകൾ
പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റ് (ATM) 224 ഫ്ലൈറ്റുകളിൽ നിന്ന് 15% വർദ്ധിച്ച് 258 ആയി ഉയരും. ഒമാൻ എയർ മസ്‌കറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. എയർ അറേബ്യ അബുദാബി അബുദാബിയിലേക്ക് ആഴ്ചയിൽ 5 അധിക സെർവീസുകൾ ആരംഭിക്കും.
എയർ ഇന്ത്യ എക്‌സ്പ്രസും ശ്രീലങ്കൻ എയർലൈനും ദുബായിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സെർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും കുവൈറ്റ് എയർവേയ്‌സ് കുവൈത്തിലേക്കും മാൽഡിവിയൻ മാലിയിലേക്കും ആഴ്‌ചയിൽ ഒരു അധിക സെർവിസ് ആരംഭിക്കും.
അന്താരാഷ്ട്ര പ്രതിവാര എടിഎമ്മുകൾ-258 ഷാർജ-56, അബുദാബി-40, മസ്‌കറ്റ്-40, ദുബായ്-28, ദോഹ-22, ബഹ്‌റൈൻ -18, സിംഗപ്പൂർ-14, കൊളംബോ-12, കുവൈത്ത്-10, മാലെ-8, ദമ്മാം-6, ഹനീമധൂ-4.
ആഭ്യന്തര സെർവീസുകൾ
എടിഎമ്മുകളുടെ എണ്ണം 245 നിന്ന് 34 ശതമാനം വർധിച്ച് 324 ആയി ഉയരും. ഇൻഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സർവീസ് ആരംഭിക്കും. എയർ ഇന്ത്യയും വിസ്‌താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി തുടങ്ങും. ഇൻഡിഗോ ബംഗളുരു വഴി പാറ്റ്നയിലേക്കും പൂനെ വഴി നാഗ്പൂരിലേക്കും സെർവീസുകൾ തുടങ്ങും.
ആഭ്യന്തര പ്രതിവാര എടിഎമ്മുകൾ-324
മുംബൈ-70, ബെംഗളൂരു-58, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂർ-14, കൊച്ചി-14, മുംബൈ-അഹമ്മദാബാദ്-14, ചെന്നൈ-കൊൽക്കത്ത-14, പുണെ-നാഗ്പൂർ-14, ബെംഗളൂരു-പട്ന-14.