അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി തിരുവനന്തപുരം നഗരസഭ ബജറ്റ്

IMG_20230325_162038_(1200_x_628_pixel)

തിരുവനന്തപുരം: അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നൽ നൽകി തിരുവനന്തപുരം നഗരസഭ ബജറ്റ്. 322 കോടിരൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്.

പാര്‍പ്പിട നിര്‍മ്മാണത്തിന് 125 കോടിയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 43 കോടി രൂപയുമാണ് വകയിരുത്തിയത്. 1504 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 28 മേഖലയായി തരംതിരിച്ചാണ് പദ്ധതികൾ.

10 പുതിയ മാതൃകാ റോഡ്, മാര്‍ക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, പാര്‍ക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാമുഖ്യം. കാര്‍ബൺ രഹിത പദ്ധതിയ്ക്ക് 55 കോടി. 100 ഇലക്ട്രിക് ബസ്സുകൾ കെഎസ്‍ആര്‍ടിസിയ്ക്ക് നഗരസഭ വാങ്ങി നൽകും.

തെരുവുവിളക്കുകൾ എൽഇഡിയാക്കും. കാര്‍ബൺ കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങൾക്ക് 10 ശതമാനം നികുതി ഇളവ്. പാര്‍ട്ടിപ്പിട നിര്‍മ്മാണത്തിന് 125 കോടി. ലൈഫ് പദ്ധതിയിൽ 2000 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular