തെക്കൻകുരിശുമലയിൽ ഒന്നാംഘട്ട തീർത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും

IMG_20230326_100619_(1200_x_628_pixel)

വെള്ളറട: തെക്കൻകുരിശുമലയിൽ ഒന്നാംഘട്ട തീർത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും. വിശുദ്ധ കുരിശ് നിത്യതയുടെ കവാടം എന്ന സന്ദേശവുമായി ഇക്കഴിഞ്ഞ 19നാണ് തീർത്ഥാടനം ആരംഭിച്ചത്.

ഇന്നലെ സംഗമവേദിയിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തീർത്ഥാടന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ശശി തരൂർ എം.പി അദ്ധ്യക്ഷത വഹിച്ചു. റൂഫസ് പയസ്‌ലീൻ ആമുഖസന്ദേശം നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ ക‌ൃഷ്ണൻ എന്നിവർ സംസാരിച്ചു. മിനി സ്വാഗതവും ജെ.ജോകേഷ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular