ലോ കോളേജിലെ ക്ലാസുകൾ പുനരാരംഭിച്ചു

IMG_20230314_234642_(1200_x_628_pixel)

തിരുവനന്തപുരം∙എസ്.എഫ്.ഐ – കെ.എസ്‍.യു സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലോ കോളേജിലെ ക്ലാസുകൾ ഇന്നലെ മുതൽ പുനരാരംഭിച്ചു. പൊലീസ് സംരക്ഷണയിൽ ക്ലാസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.

ഇന്നലെ അവസാന വർഷക്കാർക്കും എൽ എൽ.എമ്മുകാ‍ർക്കുമാണ് ക്ലാസ് നടന്നത്. മറ്റു വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി. ഇന്നും ക്ളാസുകളുണ്ടാകും. 29ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടക്കുന്ന സംയുക്ത യോഗത്തിനുശേഷം ഓഫ്‌ലൈൻ ക്ലാസുക‍ളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular