നെയ്യാറ്റിൻകര: വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ് ബുഹാരിയുടെ ഭാര്യ സുഹറയാണ് (77) മരിച്ചത്.
ദേശീയപാതയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്തു വെച്ച് വയോധിക റോഡുമുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാറാണ് വയോധികയെ ഇടിച്ചത്. കൈക്കും തലയ്ക്കും ദേഹത്തും ഗുരുതര പരുക്കേറ്റ സുഹറയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു