നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസ്; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ

IMG_20230325_113056_(1200_x_628_pixel)

തിരുവനന്തപുരം:   മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താന്‍ പൊലീസ്. അക്രമിയോടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രിയിലെ ട്രയൽ റണ്‍ നടത്തുന്നത്.

മൂലവിളാകത്ത് രാത്രിയിൽ നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇല്ല. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെങ്കിലും അക്രമി പോകുന്ന സ്കൂട്ടർ ഏത് കമ്പനിയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയുടെ മുഖവും വ്യക്തമല്ല.

ദൃശ്യങ്ങള്‍ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്. ഡിയോ സ്കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുളള അഭിപ്രായങ്ങളുണ്ടായി. ഇതിൽ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്കൂട്ടറുകള്‍ കൊണ്ടുവന്ന് ട്രയൽ റണ്‍ നടത്തുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!