നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ

IMG_20230330_100650_(1200_x_628_pixel)

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൊലക്കേസിലടക്കം പ്രതിയായ പറട്ട അരുൺ (37) ആണ് നാലാം തവണയും ഗുണ്ടാ നിയമ പ്രകാരം പൊലീസിന്‍റെ പിടിയിലായത്.

പുത്തന്‍പാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയാണ് അരുണ്‍. കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ താമസിക്കുന്ന അരുണിനെ സാഗോക്ക് ടീമിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാൾ നാലാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത്. അരുണിനെതിരെ പേട്ട, മെഡിക്കൽ കോളേജ്, വഞ്ചിയൂർ, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular