ജലദൗർലഭ്യം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ലെന്ന് ഡിഎംഒ

IMG_20230202_140644_(1200_x_628_pixel)

തിരുവനന്തപുരം:ജലദൗർലഭ്യത്തെ തുടർന്ന്  ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ജലദൗർലഭ്യം ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ല.മാർച്ച്‌ 29ന് 24 സർജറികളും രണ്ട് എൻഡോസ്കോപ്പിയും ഉൾപ്പെടെ 26 സർജറികളാണ് നടത്താൻ നിശ്ചയിച്ചിരുന്നത് .

ജല വിതരണത്തിൽ തടസ്സം ഉണ്ടാകുന്നതുമൂലം ശസ്ത്രക്രിയകൾ വൈകുവാൻ ഇടയുണ്ടെന്ന വിവരം ആശുപത്രി ജീവനക്കാർ രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നത്.

കരുതൽ ജലശേഖരവും , ടാങ്കറുകളിൽ എത്തിച്ച ജലവും ഉപയോഗിച്ച് ആശുപത്രി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നുവെന്നും ഡിഎംഒ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!