നാലര വയസുകാരൻ ബൈക്കിടിച്ച് മരിച്ചു

IMG_20230401_101333_(1200_x_628_pixel)

തിരുവനന്തപുരം:കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടന്ന നാലര വയസുകാരൻ ബൈക്കിടിച്ച് മരിച്ചു. ആഴാകുളം എം എ വിഹാറിൽ ഷൺമുഖം സുന്ദരത്തിന്റെയും സി എൽ അഞ്ചുവിന്റെയും മകൻ നാലരവയസുളള എസ് യുവാൻ എന്ന കുട്ടിയാണ് വ്യാഴാഴ്ച രാത്രി ബെെക്കിടിച്ച് മരിച്ചത്.

ബൈപ്പാസിൽ കല്ലുവെട്ടാൻകുഴി പോറോട് പാലത്തിന് സമീപമാണ് അപകടം നടന്നത്.കുട്ടിയുമായി ബൈപ്പാസിൽ എതിർവശത്തുള്ള കടയിലെത്തിയ അമ്മ സാധനം വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനായി ബൈപ്പാസ് മുറിച്ച് കടക്കുന്നതിനിടെ മുക്കോല കല്ലുവെട്ടാൻകുഴി ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണമായയത്. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെയും അമ്മയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പാേയ ബൈക്ക് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!