Search
Close this search box.

വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

IMG_20230401_160755

വര്‍ക്കല: വീട്ടുടമസ്ഥരെ കബളിപ്പിച്ചു സ്വര്‍ണ്ണം കവര്‍ന്ന് പണയം വച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റിൽ. വര്‍ക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വര്‍ക്കല പോലീസിന്‍റെ പിടിയിലായത്.

14.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വര്‍ണ്ണ മോതിരവും 16 ഗ്രാം തുക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്. പല തവണകളായി വീട്ടുകാര്‍ക്ക് സംശയം തോന്നാത്ത തരത്തിലാണ് ഇവര്‍ മോഷണം നടത്തിയത്.

11 വര്‍ഷമായി സുനില്‍കുമാറിന്‍റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനില്‍കുമാറിന്‍റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാന്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് സുനില്‍കുമാറിന്‍റെ ഭാര്യക്ക് വള മുക്ക് പണ്ടം ആണെന്ന് സംശയം തോന്നുകയും സരിതയെ വിളിച്ചു വരുത്തി ഇതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

പരസ്പര വിരുദ്ധമായി സരിത മറുപടി നല്‍കിയതില്‍ സംശയം തോന്നിയ സുനില്‍കുമാര്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുനില്‍കുമാറിന്‍റെ ഭാര്യയും മകളും ധരിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ അതേ മോഡലില്‍ ഉള്ള മുക്ക് പണ്ടങ്ങള്‍ സംഘടിപ്പിച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബാങ്കില്‍ അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങള്‍ വിലമതിപ്പുള്ള സ്വര്‍ണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തുന്നത്. മോഷ്ടിച്ച സ്വര്‍ണ്ണം സ്വകാര്യ ബാങ്കില്‍ പണയം വച്ചു ലക്ഷങ്ങള്‍ കൈക്കലാക്കുകയും തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും കണ്ടെടുത്തിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!