നെടുമങ്ങാട് : വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.പനവൂര്‍ കല്ലിയോട് ദര്‍ഭ വിളകത്തുവീട്ടില്‍ അനില്‍ കൃഷ്ണ (23) ആണ് പിടിയിലായത്
ഹോസ്റ്റലിനുള്ളിൽ കടക്കുന്ന അഖിൽ മുകൾ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ട് വച്ച ശേഷം വിദ്യാർത്ഥിനികൾക്ക് വിവരം നൽകും. ആവശ്യക്കാർ ഇവിടെ വന്ന് കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും.
രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.