തിരുവനന്തപുരം : കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനം കുറിച്ച് പൊങ്കാല ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെ പൂജാചടങ്ങുകൾക്ക് ശേഷം 10.15-ന് പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീകൊളുത്തും.
ഉച്ചയ്ക്ക് 2.15-ന് ഉച്ചപൂജയും പൊങ്കാല തർപ്പണവും നടക്കും. രാത്രി അത്താഴപൂജയ്ക്കുശേഷം പരമ്പരാഗത അനുഷ്ഠാനങ്ങളോടെ ഗുരുതി തർപ്പണം നടത്തും. ദേവിയുടെ ഉടവാൾ ഗുരുസിക്കളത്തിൽ എഴുന്നള്ളിച്ചാണ് താന്ത്രികവിധി പ്രകാരം ഗുരുസി നടത്തുന്നത്.