തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് അടച്ചു. ഇന്ധന കമ്പനിക്ക് ഒന്നരക്കോടി രൂപയിലധികം കുടിശിക നൽകാനുള്ളതിനാൽ വിതരണം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താത്കാലികമായി അടച്ചത്.
പൊലീസ് പെട്രോൾ പമ്പ് അടച്ചതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ ഇന്ധന വിതരണത്തിന് ബദൽ മാർഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി.