രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വർധന. ഇന്ന് 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18389 ആയി ഉയർന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി ടെസ്റ്റുകൾ ഇതുവരെ നടത്തി. 1.33 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.