കിളിമാനൂർ : ഇരട്ടച്ചിറയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. കിളിമാനൂർ സ്വദേശി അജില(32) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും മറ്റൊരു കാറിലും നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു.തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചത്.