കിളിമാനൂർ : കിളിമാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. കിളിമാനൂർ വർത്തൂർ സ്വദേശി അപ്പുക്കുട്ടൻ(75) ആണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറിനു സമീപം നിന്ന അപ്പുക്കുട്ടനെ പാഞ്ഞെത്തിയ പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പുകുട്ടൻ ഇടിയേറ്റു വീഴുകയും മുറ്റത്തെ കിണറിന്റെ കൈവരി തകർത്ത് പന്നി കിണറ്റിൽ വീഴുകയും ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ അപ്പുക്കുട്ടനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.