തിരുവനന്തപുരം : കഴക്കൂട്ടം ബൈപാസിൽ നിയന്ത്രണം വിട്ട് പാഞ്ഞ കാർ ഓടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.
അണ്ടൂർക്കോണം റിപ്പബ്ലിക് ലൈബ്രറിക്കു സമീപം റോസ് ഹൗസിൽ അബ്ദുൽ ഷിബിലിയുടെ മകൻ മുഹമ്മദ് ഷിബിൻ (37) ആണ് മരിച്ചത്. ഞായർ രാത്രി 11.15നു ലുലുമാളിനു മുന്നിലായിരുന്നു അപകടം.