തിരുവനന്തപുരം: വഴിയാത്രക്കാർക്കു സൗജന്യമായി ദാഹജലമൊരുക്കി കെപിസിസി. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ചന്ത, നാൽക്കവല, ആശുപത്രി പരിസരം എന്നിവിടങ്ങളിൽ കോൺഗ്രസും പോഷക സംഘടനകളും ‘കുടിനീർ കൂടുകൾ’ സ്ഥാപിക്കും.
വെള്ളയമ്പലത്തു കെപിസിസി ആസ്ഥാനത്തിനു മുൻപിൽ സ്ഥാപിച്ച കുടിനീർ കൂട്, കെപിസിസി അംഗം ചെറിയാൻ ഫിലിപ്പിനു വെള്ളം നൽകി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.
നാരങ്ങാവെള്ളവും മോരും ഇവിടെ വിതരണം ചെയ്യും. പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ, വ്യക്തികൾ എന്നിവരുടെ സഹകരണം പദ്ധതി നടത്തിപ്പിനു തേടാമെന്നു കെപിസിസി അറിയിച്ചു.