താലൂക്ക്തല അദാലത്ത്: ഇതുവരെ ലഭിച്ചത് 600 പരാതികൾ 

IMG_20230406_194206_(1200_x_628_pixel)

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ മികച്ച പ്രതികരണം.

ഇതുവരെ വിവിധ വകുപ്പുകളിലായി 600 ലധികം പരാതികള്‍ ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്ന് കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

വിവിധ വകുപ്പുകളില്‍ 28 വിഷയങ്ങളിലായി എപ്രില്‍ 1 ഒന്നു മുതല്‍ 15 വരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ അവസരമുണ്ട്. അദാലത്ത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന് പ്രചാരണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

പരാതികള്‍ സ്വീകരിക്കാനും പരിശോധിക്കാനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. യോഗത്തില്‍ എഡിഎം അനില്‍ ജോസ് ജെ അധ്യക്ഷനായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!