പുല്ലുവിള സ്വദേശിയായ ജവാൻ ലഡാക്കിൽ മരിച്ചനിലയിൽ

IMG_20230406_122205_(1200_x_628_pixel)

പൂവാർ:പുല്ലുവിള സ്വദേശിയായ ജവാനെ ലഡാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുല്ലുവിള ചെമ്പകരാമൻതുറ പീരുപ്പിള്ള വിളാകത്ത് സാംസണെ (28) യാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചത്.മത്സ്യത്തൊഴിലാളിയായ ശിലുവയ്യന്റെയും ബെല്ലർമിയുടെയും മകനാണ് സാംസൺ.

ലഡാക്കിലെ പട്ടാള ക്യാമ്പിൽ നിന്നുമാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ വിവരം അറിയാൻ കഴിഞ്ഞിട്ടില്ല. മൂന്നു മാസം മുൻപായിരുന്നു സാംസണിന്റെ വിവാഹം. രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് തിരികെ പോയത്. രണ്ട് ദിവസം മുൻപ് ഭാര്യയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ആത്മഹത്യയാകാം മരണകാരണമെന്നാണ് സൂചന. എന്നാൽ അതിനുള്ള സാധ്യതയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ബീനയാണ് ഭാര്യ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!