തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ടിനുശേഷം ഇന്നലെ നടക്കേണ്ട സുപ്രധാന ചടങ്ങായ തന്ത്രിദക്ഷിണ മുടങ്ങി.
തിരുവിതാംകൂർ മഹാരാജാവും പുഷ്‌പാഞ്ജലി സ്വാമിയാരും തന്ത്രിയും എട്ടരയോഗത്തിലെ പോറ്റിമാരും പങ്കെടുക്കുന്ന ചടങ്ങ് പണ്ട് മുതൽ നടക്കുന്നതാണ്. ക്ഷേത്ര ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ചടങ്ങ് മുടങ്ങാനിടയാക്കിയതെന്നാണ് ആരോപണം