തലസ്ഥാനത്ത് ലോക ആരോ​ഗ്യ ദിനം ആചരിച്ചു

IMG_20230407_190146_(1200_x_628_pixel)

തിരുവനന്തപുരം; ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് ലോകാരോ​ഗ്യ ദിനാചരണം നടത്തി. ലോകാരോ​ഗ്യദിന സൈക്ലത്തോൺ, സെമിനാർ എന്നിവയും, അവാർഡ് ദാനവുമാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തുന്നത്.

ആ​ഘോഷങ്ങളുടെ ഭാ​ഗമായി ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ ഐഎംഎ തിരുവനന്തപുരം ഘടകം സംഘടിപ്പിച്ച സൈക്ലത്തോൺ എഡിജിപി (ഹെഡ്കോട്ടേഴ്സ്) കെ. പത്മകുമാർ ഐപിഎസ് ഫ്ലാ​ഗ് ഓഫ് ചെയ്തു. ഡോക്ടർമാരും, സൈക്ലിം​ഗ് താരങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

കവടിയാർ സ്ക്വയർ ആരംഭിച്ചു റെഡ് ക്രോസ് ബിൽഡിം​ഗിലെ ഐഎംഎ ജില്ലാ ആസ്ഥാനം വരെയായിരുന്നു സൈക്ലത്തോൻ. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി. എൻ, നാഷണൽ ആ​ക്ഷൻ കമ്മിറ്റി കൺവീനർ ഡോ ശ്രീജിത്ത് സ് കുമാർ , സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. പ്രശാന്ത്, ഡോ. പ്രദീപ് കിടങ്ങൂർ, ഡോ. ആനന്ദ് മാർത്താണ്ഡപിള്ള , ഡോ അനുപമ, ഡോ. ആർ.സി ശ്രീകുമാർ, ഡോ. ശ്രീജിത്ത് ആർ , തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ, സെക്രട്ടറി ഡോ. അൽത്താഫ് എ. തുടങ്ങിയവർ പങ്കെടുത്തു

ഉച്ചയ്ക്ക് 3 മണിക്ക് ഐ എം എ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ആരോഗ്യം എന്ന വിഷയത്തിലും പല ചികിത്സ വിഭാ​ഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും സെമിനാറും സംഘടിപ്പിച്ചു. വി.കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്ത സെമിനാറിൽ ഋഷി രാജ് സിം​ഗ് ഐപിഎസ് മുഖ്യാതിഥിയായി.
ഡോ. ശ്രീജിത്ത് എൻ കുമാർ, ഡോക്ടർ എസ് എസ് ലാൽ എന്നിവർ വിഷയാവതരണം നടത്തി. ഡോക്ടർ ആർ സി ശ്രീകുമാർ സെമിനാർ മോഡറേറ്റ് ചെയ്തു. പ്രമുഖർ സെമിനാറിൽ പങ്കെടുത്തു.

ലോകാരോ​ഗ്യ ദിനത്തിന്റെ ഭാ​ഗമായി ഐഎംഎ നടത്തുന്ന പൊതു പരിപാടിയിൽ ആരോ​ഗ്യ മേഖലയിലെ പ്രമുഖർക്കുള്ള അവാർഡ് ദാനം ഏപ്രിൽ 11 ന് വൈകിട്ട് 5 മണിക്ക് ഐഎംഎ ആസ്ഥാനത്ത് വെച്ച് നടക്കും. ആരോ​ഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി ശ്രീ വി പി ജോയി ഐഎഎസ് മുഖ്യാതിഥിയായരിക്കും. ഡോ. ബി ഇക്ബാൽ ലോകാരോഗ്യ ദിനമായി ബന്ധപ്പെട്ട തീം അവതരിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular