യുവാവിനെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തുക്കൾക്കെതിരെ കേസ്

IMG_20221224_091815_(1200_x_628_pixel)

മലയിൻകീഴ് : വിളവൂർക്കൽ പെരുകാവ് തുറവൂർ കുളത്തിൻകര ഗംഗാ സദനത്തിൽ പ്രശാന്ത് കുമാറിനെ ( 32 ) കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മന:പൂർവമല്ലാത്ത നരഹത്യയ്ക്കു രണ്ടു പേർ അറസ്റ്റിൽ.

പെരുകാവ് ഓണംപാട്ടു വീട്ടിൽ പ്രവീൺ(41), പെരുകാവ് തൈവിള തുറവൂർ കിഴക്കുംകര പുത്തൻ വീട്ടിൽ ശ്രീജിത്ത് (36) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് വിളവൂർക്കൽ പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്ര കടവിൽ പ്രശാന്തിന്റെ മൃതദേഹം കാണപ്പെട്ടത്.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും പ്രശാന്തിന്റേത് മുങ്ങി മരണം തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രശാന്ത് പുഴയിൽ മുങ്ങി താഴുന്നത് കണ്ടിട്ടും രക്ഷപ്പെടുത്താനും മറ്റുള്ളവരെ അറിയിക്കുകയോ സഹായം തേടുകയോ ചെയ്യാത്തതാണ് പ്രതികളുടെ ഭാഗത്തുണ്ടായ കുറ്റമെന്നു പൊലീസ് പറഞ്ഞു.

വെൽഡിങ് തൊഴിലാളിയായ പ്രശാന്ത് സുഹൃത്തുക്കളുമൊത്ത് ബുധനാഴ്ച ഉച്ചയോടെ കടവിന് സമീപം എത്തി മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!