മംഗലപുരത്ത് ഗുണ്ടാ അക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു

IMG_20230409_213803_(1200_x_628_pixel)

മംഗലപുരം: മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾക്ക് ​ഗുരുതരമായി കുത്തേറ്റതായാണ് റിപ്പോർട്ട്. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറയും പ്രാർത്ഥനയും കഴിഞ്ഞു മടങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം. മൂന്ന് പ്രതികൾ പിടിയിലായി.

വെള്ളൂർ സ്വദേശികളായ നിസാമുദ്ദീൻ, സജിൻ , സനീഷ്, നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

കാപ്പ കേസിൽ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, പതിനഞ്ചുകാരൻ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം ടെക്നോ സിറ്റിയിൽ ഒളിച്ചിരുന്ന ഇവരെ വെളുപ്പിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular