തിരുവനന്തപുരം : ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതി രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് അപകടമരണമല്ല, കൊലപാതകമെന്ന് തെളിഞ്ഞു. അപകടം ആസൂത്രിതമെന്നും പൊലീസ് കണ്ടെത്തി. ഒളിവില്‍പ്പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത് കോടതിയില്‍ കീഴടങ്ങി.
തോട്ടാവാരം സ്വദേശി രഞ്ജിത്ത് കഴിഞ്ഞദിവസമാണു ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്.തിങ്കളാഴ്ച വൈകിട്ടാണ് ശരത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരായത്.
ശരത്തിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതകം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.