യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മകൾ ക്വട്ടേഷൻ നൽകിയതല്ലെന്ന് അറസ്റ്റിലായ യുവതിയുടെ അമ്മ

IMG_20230411_151640_(1200_x_628_pixel)

വർക്കല : അയിരൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച കേസിൽ യുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് പ്രതി ലക്ഷ്മി പ്രിയയുടെ അമ്മ.

യുവാവ് മകൾക്ക് മോശം സന്ദേശങ്ങളും അയച്ചു. പറഞ്ഞ് വിലക്കാനാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞത്. മർദ്ദനത്തിൽ മകൾക്ക് പങ്കില്ലെന്നും മർദ്ദിക്കരുതെന്ന് മകൾ ആവശ്യപ്പെട്ടെന്നും ക്വട്ടേഷൻ നൽകിയതല്ലെന്നും അമ്മ പറഞ്ഞു.

സംഭവത്തിൽ കാമുകിയായ വർക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തു. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമൽ പിടിയിലായി. ഈ മാസം അഞ്ചിന് വീട്ടിൽ നിന്ന് കാറിൽ വിളിച്ചിറക്കിയായിരുന്നു മർദ്ദനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!