തിരുവനന്തപുരം :ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ അറിയിക്കാം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ എന്നീ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു.
ഈ കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഏപ്രില്‍ 20 വ്യാഴാഴ്ച അഞ്ച് മണി വരെ സമര്‍പ്പിക്കാം. നഗരസഭാ പരിധിയിലെ വോട്ടര്‍മാര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ഗ്രാമപഞ്ചായത്ത് പരിധിയിലെ വോട്ടര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് പരാതി സംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. പരാതിയില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം ഏപ്രില്‍ 29ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.