സ്ത്രീകൾ പറയുന്നിടത്ത് രാത്രി ബസ് നിർത്തണം; ഗതാഗതവകുപ്പ് ഉത്തരവിറക്കി

IMG_20230228_093750_(1200_x_628_pixel)

തിരുവനന്തപുരം : ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്നിടത്തു കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്നു ഗതാഗതവകുപ്പ് ഉത്തരവിറക്കി.

സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്. ‘മിന്നൽ’ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണം. മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തിക്കൊടുക്കണമെന്നു 2022 ജനുവരിയിൽ കെഎസ്ആർടിസി എംഡി കർശനനിർദേശം നൽകിയിരുന്നു.

എന്നാൽ പിന്നീടും രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികൾ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദേശിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!